FLASH NEWS പാദ വാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 25 മുതല്‍.......

Sunday, 24 March 2013

സര്‍ഗ്ഗവസന്തം അവധിക്കാലക്യാമ്പ്

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടും വിവര-പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി നാല് ജില്ലകളില്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ച് അവധിക്കാല ക്യാമ്പുകളായ സര്‍ഗ്ഗവസന്തം 2013 ന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിക്കും. സര്‍ഗ്ഗവസന്തത്തിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം ജില്ലയില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പുസ്തകവണ്ടി പര്യടനവും സാംസ്കാരിക പരിപാടികളും നടത്തും. വണ്ടിയില്‍ പുസ്തക പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും. പുസ്തകവണ്ടി സന്ദര്‍ശിക്കുന്ന മുഴുവന്‍ പേര്‍ക്കും സമ്മാനം ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി 10,000 രൂപയുടെയും 5000 രൂപയുടെയും പുസ്തകങ്ങള്‍ സമ്മാനമായി നേടുവാനുള്ള അവസരവും ഉണ്ട്. സര്‍ഗ്ഗവസന്തം 2013 ന്റെ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിമുതല്‍ പാടൂ സമ്മാനം നേടൂ എന്ന പരിപാടിയില്‍ പങ്കെടുത്ത് സമ്മാനം നേടാനുള്ള അവസരമുണ്ട്. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും. ഏപ്രില്‍ നാല് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് മാധ്യമ ക്യാമ്പും ചിത്രകലാക്യാമ്പും നടത്തും. ഏപ്രില്‍ ഒന്‍പത് മുതല്‍ 11 വരെ അമ്പലപ്പുഴയില്‍ കവിതാ ക്യാമ്പും 17 മുതല്‍ 19 വരെ കണ്ണൂരില്‍ നാടക ക്യാമ്പും 23 മുതല്‍ 25 വരെ തൃശ്ശൂരില്‍ കഥാക്യാമ്പും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 30 ന് മുമ്പായി വിശദമായ ബയോഡാറ്റ സഹിതം ഇന്‍സ്റിറ്റ്യൂട്ടില്‍ അപേക്ഷിക്കണം. ഓരോ ക്യാമ്പിലും 50 കുട്ടികള്‍ക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക് 0471-2333790, 2327276.

No comments:

Post a Comment